കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വർധിച്ചു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 5,140 രൂപയും പവന് 41,120 രൂപയുമായി.
ആഭ്യന്തര വിപണിയിൽ തുടർച്ചയായ മൂന്ന് വ്യാപാരദിനം വില കുറഞ്ഞ ശേഷമാണ് ഇന്ന് കനത്ത വില വർധനയുണ്ടായത്. മൂന്ന് ദിവസത്തിനിടെ പവന് 760 രൂപ കുറവ് രേഖപ്പെടുത്തിയിരുന്നു.
സ്വർണ വില ഉയർന്നു
03:07 PM Mar 10, 2023 | Deepika.com