തിരുവനന്തപുരം: നികുതി വർധനയിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ജെബി മേത്തർ എംപിയുടെ നേതൃത്വത്തിലെത്തിയ പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു.
പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറാൻ ശ്രമിച്ചതോടെ പോലീസുമായി ഉന്തും തള്ളുമുണ്ടായി. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പരിക്കേറ്റ ഒരു പ്രവർത്തകയെ ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെ പുരുഷ പോലീസുകാർ ഇവരെ പിടിച്ചുമാറ്റാൻ ശ്രമിച്ചുവെന്ന് ആരോപണമുയർന്നു.
മഹിളാ കോൺഗ്രസിന്റെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം; ജലപീരങ്കി പ്രയോഗിച്ചു
02:09 PM Mar 10, 2023 | Deepika.com