സി​പി​എ​മ്മി​ന്‍റെ പ്ര​തി​രോ​ധ ജാ​ഥ​യ്‌​ക്കെ​തി​രാ​യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി

01:08 PM Mar 10, 2023 | Deepika.com
കൊ​ച്ചി: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍ ന​യി​ക്കു​ന്ന ജ​ന​കീ​യ പ്ര​തി​രോ​ധ ജാ​ഥ​യ്‌​ക്കെ​തി​രാ​യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി. ജ​സ്റ്റി​സു​മാ​രാ​യ കെ.​വി​നോ​ദ് ച​ന്ദ്ര​ന്‍, സി.​ജ​യ​ച​ന്ദ്ര​ന്‍ എ​ന്നി​വ​രു​ടെ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി ത​ള്ളി​യ​ത്.

ജാ​ഥ​ക്ക് വേ​ണ്ടി പാ​ലാ ന​ഗ​ര​സ​ഭാ ബ​സ് സ്റ്റാ​ന്‍​ഡി​ന്‍റെ മു​ക്കാ​ല്‍ ഭാ​ഗ​ത്തോ​ളം കെ​ട്ടി​യ​ട​ച്ച​തി​നെ​തി​രെ അ​ഭി​ഭാ​ഷ​ക​നാ​യ ച​ന്ദ്ര​ചൂ​ഡ​ന്‍ ആ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ത​ങ്ങ​ളു​ടെ അ​നു​മ​തി​യോ​ടെ​യാ​ണ് ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ പ​ന്ത​ലി​ട്ട​തെ​ന്ന ന​ഗ​ര​സ​ഭ​യു​ടെ വാ​ദം അം​ഗീ​ക​രി​ച്ചാ​ണ് കോ​ട​തി ഹ​ര്‍​ജി ത​ള്ളി​യ​ത്.