കൊ​ല്ല​ത്ത് അ​മ്മ​യും മ​ക​നും വീ​ടി​നു​ള്ളി​ല്‍ തീ​പ്പൊള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ൽ

11:44 AM Mar 10, 2023 | Deepika.com
കൊ​ല്ലം: തേ​വ​ല​ക്ക​ര​യി​ല്‍ അ​മ്മ​യും മ​ക​നും വീ​ടി​നു​ള്ളി​ല്‍ തീപ്പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ൽ. ഇ​വ​ര്‍ ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ജീ​വ​ന​ക്കാ​ര​നാ​യ സോ​ണി​യും അ​മ്മ​യു​മാ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ വീ​ടി​നു​ള്ളി​ല്‍ നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട് ഇ​വി​ടെ​യെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

വാ​തി​ല്‍ ച​വി​ട്ടി​ത്തു​റ​ന്നാ​ണ് ഇ​വ​ര്‍ അ​ക​ത്ത് ക​ട​ന്ന​ത്. ശ​രീ​ര​മാ​കെ പൊ​ള്ള​ലേ​റ്റ നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. സ​മീ​പ​ത്ത് നി​ന്ന് പെ​ട്രോ​ളി​ന്‍റെ കു​പ്പി​യും ക​ണ്ടെ​ടു​ത്തി​രു​ന്നു.

ച​വ​റ, ശാ​സ്താം​കോ​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി​യാ​ണ് തീ ​പൂ​ര്‍​ണ​മാ​യും അ​ണ​ച്ച​ത്.

ഇ​വ​ര്‍​ക്ക് സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്നെ​ന്ന് ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ തെ​ക്കും​ഭാ​ഗം പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു.