തിരുവനന്തപുരം: മൊബൈല്‍ ഫോണിന് വേണ്ടി സഹോദരനുമായി വഴക്കിട്ടതിനെതുടര്‍ന്ന് എട്ടാം ക്ലാസുകാരി തൂങ്ങിമരിച്ചു. പാലോട് താന്നിമൂട് സ്വദേശി അശ്വതി(12)ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകുന്നേരം അഞ്ചിനാണ് സംഭവം. മൊബൈല്‍ ഫോണിന് വേണ്ടി സഹോദരനുമായി വഴക്കിട്ട പെണ്‍കുട്ടി മുറിയില്‍ കയറി വാതിലടച്ചു.
ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും വാതില്‍തുറക്കാതെ വന്നതോടെ വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മൊബൈല്‍ ഫോണിന് വേണ്ടി സഹോദരനുമായി തര്‍ക്കം; എട്ടാം ക്ലാസുകാരി ജീവനൊടുക്കി
10:50 AM Mar 10, 2023 | Deepika.com