വ​നി​താ സം​വ​ര​ണ ബി​ൽ; കെ. ​ക​വി​ത​യു​ടെ നി​രാ​ഹാ​ര സ​മ​രം ഇ​ന്ന്

10:57 AM Mar 10, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: തെ​ലു​ങ്കാ​ന മു​ഖ്യ​മ​ന്ത്രി കെ. ​ച​ന്ദ്ര​ശേ​ഖ​ര റാ​വു​വി​ന്‍റെ മ​ക​ളും ബി​ആ​ര്‍​എ​സ് നേ​താ​വു​മാ​യ കെ. ​ക​വി​ത ഇ​ന്ന് ഡ​ൽ​ഹി​യി​ൽ നി​രാ​ഹാ​ര സ​മ​ര​മി​രി​ക്കും. വ​നി​താ സം​വ​ര​ണ ബി​ൽ പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഇ​വ​ർ നി​രാ​ഹാ​ര സ​മ​രം ന​ട​ത്തു​ന്ന​ത്.

ജ​ന്ത​ർ​മ​ന്ത​റി​ൽ ന​ട​ക്കു​ന്ന നി​രാ​ഹാ​ര സ​മ​ര​ത്തി​ൽ കോ​ൺ​ഗ്ര​സ്, തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്, സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി തു​ട​ങ്ങി​യ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും.

ഡ​ൽ​ഹി മ​ദ്യ​ന​യ​ക്കേ​സി​ൽ ചോദ്യം ചെയ്യാനായി ശനിയാഴ്ച ഹാജരാകണമെന്ന് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ‍​യ​റ​ക്ട​റേ​റ്റ് കവിതയോട് ആവശ്യപ്പെട്ടിട്ടുണ്ട്.