ബീ​ഫ് കൈ​വ​ശം വ​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് മ​ർ​ദ​നം; മ​ധ്യ​വ​യ​സ്ക്ക​ൻ കൊ​ല്ല​പ്പെ​ട്ടു

10:24 AM Mar 10, 2023 | Deepika.com
പാ​റ്റ്ന: ബീ​ഫ് കൈ​വ​ശം വ​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് ആ​ള്‍​ക്കൂ​ട്ടം ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച​യാ​ള്‍ മ​രി​ച്ചു. ബി​ഹാ​റി​ലെ സി​വാ​ന്‍ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ന​സീം ഖു​റേ​ഷി(56) ആ​ണ് മ​രി​ച്ച​ത്.

ഹ​സ​ന്‍​പു​ര്‍ ഗ്രാ​മ​വാ​സി​യാ​യ ഇ​ദ്ദേ​ഹം അ​ന​ന്ത​ര​വ​ൻ ഫി​റോ​സ് അ​ഹ​മ്മ​ദ് ഖു​റേ​ഷി​ക്കൊ​പ്പം സു​ഹൃ​ത്തു​ക്ക​ളെ കാ​ണാ​ൻ പോ​കു​ന്ന​തി​നി​ടെ ജോ​ഗി​യ ഗ്രാ​മ​ത്തി​ൽ വ​ച്ച് ജ​ന​ക്കൂ​ട്ടം ഇ​വ​രെ ത​ട​യു​ക​യാ​യി​രു​ന്നു.

അ​ഹ​മ്മ​ദ് ഖു​റേ​ഷി ഓ​ടി ര​ക്ഷ​പെ​ട്ടു​വെ​ങ്കി​ലും ന​സീ​മി​നെ ത​ട​ഞ്ഞു​വ​ച്ച ആ​ളു​ക​ൾ വ​ടി ഉ​പ​യോ​ഗി​ച്ച് ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സെ​ത്തി ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രാ​ദേ​ശി​ക സ​ർ​പ​ഞ്ച് സു​ശീ​ൽ സിം​ഗ്, ര​വി സാ​ഹ, ഉ​ജ്വ​ൽ ശ​ർ​മ എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​റ്റ് ര​ണ്ടു​പേ​ർ​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.