കോ​ഴി​ക്കോ​ട്ട് ഫ്ളാ​റ്റി​ൽ നി​ന്നും വീ​ണ് വ​നി​താ ഡോ​ക്ട​ർ മ​രി​ച്ചു

10:08 AM Mar 10, 2023 | Deepika.com
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്ട് ഫ്ളാ​റ്റി​ൽ നി​ന്നും വീ​ണ് വ​നി​താ ഡോ​ക്ട​ർ മ​രി​ച്ചു. മാ​ഹി സ്വ​ദേ​ശി​നി ഷ​ദാ റ​ഹ്മ​ത്ത്(25) ആ​ണ് മ​രി​ച്ച​ത്. ഫ്ളാ​റ്റി​ന്‍റെ 12-ാം നി​ല​യി​ൽ നി​ന്നും ചാ​ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടു​ക​ൾ.

പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​ണ് സം​ഭ​വം. മേ​യ​ർ ഭ​വ​ന് സ​മീ​പ​മു​ള്ള ലി​യോ പാ​ര​ഡൈ​സ് എ​ന്ന അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ഒ​രു പി​റ​ന്നാ​ൾ ആ​ഘോ​ഷം ന​ട​ന്നി​രു​ന്നു. ഇ​തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു ഷ​ദാ.

വീ​ണ​യു​ട​ൻ ത​ന്നെ ഷ​ദാ​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചി​രു​ന്നു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇ​വ​ർ വി​ഷാ​ദ രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു​വെ​ന്നാ​ണ് സൂ​ച​ന. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.