ബ്ര​ഹ്മ​പു​രം തീ​പി​ടി​ത്തം: കോ​ര്‍​പ​റേ​ഷ​നെ​തി​രെ​യു​ള്ള അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ റി​പ്പോ​ര്‍​ട്ട് പു​റ​ത്ത്

09:00 AM Mar 10, 2023 | Deepika.com
കൊ​ച്ചി: ബ്ര​ഹ്മ​പു​രം തീ​പി​ടി​ത്തത്തിന് കാരണം കൊച്ചി കോ​ര്‍​പ​റേ​ഷ​ന്‍റെ അനാസ്ഥയാണെന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന. ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് അ​ഗ്നി​ര​ക്ഷാ​സേ​ന ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ന്‍റെ വി​വ​ര​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്.

തീ​പി​ടി​ത്ത സാ​ധ്യ​ത​യു​ണ്ടെ​ന്ന് കോ​ര്‍​പ​റേ​ഷ​ന് നേ​ര​ത്തെ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ​താ​ണെ​ന്ന് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. തീ ​അ​ണ​യ്ക്കാ​ന്‍ അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ വാ​ഹ​ന​ങ്ങ​ള്‍​ക്ക് മാ​ലി​ന്യ​ങ്ങ​ള്‍​ക്കി​ട​യി​ലേ​ക്ക് ക​ട​ക്കാ​നാ​യി​ല്ല.

അ​ഗ്‌​നിര​ക്ഷാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് വെ​ള്ളം ല​ഭ്യ​മാ​കാ​ന്‍ ത​ട​സ​മു​ണ്ടാ​യി. മാ​ലി​ന്യം ഇ​ള​ക്കി​മാ​റ്റി തീ ​കെ​ടു​ത്തു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഇ​വി​ടെ​യി​ല്ല. പ്ലാ​ന്‍റി​ലെ ഫ​യ​ര്‍ ഹൈ​ഡ്ര​ന്‍റുക​ള്‍ പ്ര​വ​ര്‍​ത്തി​ച്ചി​ല്ലെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

പ്ലാ​ന്‍റു​ക​ളി​ല്‍ മ​തി​യാ​യ സു​ര​ക്ഷാ സം​വി​ധാ​ന​മി​ല്ലെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ ചൂ​ണ്ടി​ക്കാ​ണി​ച്ചി​ട്ടു​ണ്ട്.