ഗ​ൾ​ഫ് നാ​ടു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് ടൂ​റി​സ്റ്റ് വി​സ​യു​മാ​യി സൗ​ദി

10:08 AM Mar 10, 2023 | Deepika.com
റി​യാ​ദ്: ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ നി​യ​മ​വി​ധേ​യ​മാ​യി ക​ഴി​യു​ന്ന എ​ല്ലാ​വ​ർ​ക്കും സൗ​ദി​യി​ലേ​ക്ക് ടൂ​റി​സ്റ്റ് വി​സ അ​നു​വ​ദി​ക്കു​മെ​ന്ന് സൗ​ദി ടൂ​റി​സം മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​ങ്ങി​നെ വി​സ ഇ​ഷ്യൂ ചെ​യ്യു​ന്ന​തി​ന് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ വ​സി​ക്കു​ന്ന​വ​രു​ടെ പ്രൊ​ഫ​ഷ​ൻ മാ​ന​ദ​ണ്ഡ​മാ​ക്കാ​തെ എ​ല്ലാ​വ​ർ​ക്കും വി​സ ല​ഭ്യ​മാ​ക്കും.

https://visa.mofa.gov.sa/ എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി​യാ​ണ് വി​സ‌​യ്ക്ക് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. സിം​ഗി​ൾ എ​ൻ​ട്രി ടൂ​റി​സ്റ്റ് വി​സ (30 ദി​വ​സം‌), മ​ൾ​ട്ടി​പ്പി​ൾ എ​ൻ​ട്രി വി​സ (90) എ​ന്നി​വ ല​ഭ്യ​മാ​ണ്. 300 റി​യാ​ലാ​ണ് വി​സ ഫീ​സ്. വി​സ​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്ന​തി​ന് 18 വ​യ​സ് പൂ​ർ​ത്തി​യാ​വ​ണം. വി​സ ല​ഭി​ക്കു​ന്ന​തി​ന് ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സും നി​ർ​ബ​ന്ധ​മാ​ണ്.

ടൂ​റി​സ്റ്റ് വി​സ​യി​ൽ സൗ​ദി​യി​ലെ​ത്തു​ന്ന​വ​ർ​ക്ക് ഉം​റ നി​ർ​വ​ഹി​ക്കാ​നും മ​ദീ​ന സ​ന്ദ​ർ​ശ​ന​ത്തി​നും രാ​ജ്യ​ത്ത് എ​വി​ടെ​യും സ​ഞ്ച​രി​ക്കാ​നും അ​നു​വാ​ദ​മു​ണ്ടാ​വും.