ജ​ർ​മ​നി​യി​ലെ ഹാം​ബ​ർ​ഗി​ൽ വെ​ടി​വ​യ്പ്; ഏഴു പേ​ർ കൊ​ല്ല​പ്പെ​ട്ടു

06:05 AM Mar 10, 2023 | Deepika.com
ഹാം​ബ​ർ​ഗ്: വ​ട​ക്ക​ൻ ജ​ർ​മ​ൻ ന​ഗ​ര​മാ​യ ഹാം​ബ​ർ​ഗി​ലെ ആരാധനാലയത്തിൽ വെ​ടി​വ​യ്പ്. കു​റ​ഞ്ഞ​ത് ഏഴു പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. അ​ക്ര​മി​ക​ളെ പി​ടി​കൂ​ടാ​ൻ ആ​ൽ​സ്റ്റ​ർ​ഡോ​ർ​ഫ് മേ​ഖ​ല​യി​ൽ വ്യാ​പ​ക തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

ഹാം​ബ​ർ​ഗി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. ആ​രാ​ധ​നാ​ല​യ​ത്തി​ൽ ക​ട​ന്ന അ​ജ്ഞാ​ത​രാ​യ അ​ക്ര​മി​ക​ൾ ആ​ളു​ക​ൾ​ക്ക് നേ​രെ വെ​ടി​യു​തി​ർ​ത്തു. ഇ​തി​നു​ശേ​ഷം ഓ​ടി ര​ക്ഷ​പെ​ട്ടു എ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ട്. ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

സം​ഭ​വ​ത്തെ കു​റി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ക്ര​മി​ക​ൾ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ ന​ട​ക്കു​ന്ന​തി​നാ​ൽ ന​ഗ​ര​ത്തി​ലെ താ​മ​സ​ക്കാ​രോ​ട് വീ​ടി​ന് പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന് പോ​ലീ​സ് നി​ർ​ദേ​ശി​ച്ചു.