ഇ​സ്ര​യേ​ലി​ൽ വ​ൻ പ്ര​തി​ഷേ​ധം; നെ​ത​ന്യാ​ഹു​വി​നെ ത​ട​യാ​ൻ ശ്ര​മം

05:00 AM Mar 10, 2023 | Deepika.com
ടെ​ൽ അ​വീ​വ്: നി​യ​മ​രം​ഗ​ത്ത് ഇ​സ്ര​യേ​ൽ സ​ർ​ക്കാ​ർ കൊ​ണ്ടു​വ​രു​ന്ന പ​രി​ഷ്കാ​ര​ങ്ങ​ൾ​ക്കെ​തി​രെ ഇ​സ്ര​യേ​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. പ്ര​തി​ഷേ​ധ​ക്കാ​ർ റോ​ഡ് ഗ​താ​ഗ​തം ത‌​ട‌​യു​ക​യും പ്ര​ധാ​ന​മ​ന്ത്രി ബ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​നെ രാ​ജ്യ​ത്തി​ന് പു​റ​ത്തേ​ക്ക് പ​റ​ക്കു​ന്ന​ത് ത​ട​യാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു.

റോ​മി​ലേ​ക്ക് പോ​കാ​ൻ ബെ​ൻ ഗു​റി​യോ​ൺ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് തി​രി​ച്ച നെ​ത​ന്യാ​ഹു​വി​നെ പ്ര​തി​ഷേ​ധ​ക്കാ​ർ റോ​ഡി​ൽ ത​ട​യാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. "ഏ​കാ​ധി​പ​തി തി​രി​ച്ചു വ​ര​രു​ത്' എ​ന്ന ബോ​ർ​ഡ് തൂ​ക്കി​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം. ഇ​തേ​ത്തു​ട​ർ​ന്നു ഹെ​ലി​കോ​പ്റ്റ​റി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ച്ച​ത്.

സു​പ്രീം​കോ​ട​തി​യെ ദു​ർ​ബ​ല​മാ​ക്കി അ​ധി​കാ​രം സ​ർ​ക്കാ​രി​ൽ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​താ​ണ് നെ​ത​ന്യാ​ഹു സ​ർ​ക്കാ​ർ നി​യ​മ​രം​ഗ​ത്തു​കൊ​ണ്ടു​വ​രു​ന്ന പ​രി​ഷ്കാ​രം. പാ​ർ​ല​മെ​ന്റി​ൽ കേ​വ​ല​ഭൂ​രി​പ​ക്ഷ​മു​ണ്ടെ​ങ്കി​ൽ സു​പ്രീം​കോ​ട​തി​വി​ധി​ക​ൾ അ​സാ​ധു​വാ​ക്കാ​ൻ പു​തി​യ നി​യ​മം സ​ർ​ക്കാ​രി​ന് അ​നു​മ​തി ന​ൽ​കു​ന്നു. ‌

നി​യ​മ​ത്തി​നെ​തി​രേ ആ​ഴ്ച​ക​ളാ​യി വ്യാ​പ​ക​പ്ര​തി​ഷേ​ധ​മാ​ണ് ഇ​സ്ര​യേ​ലി​ൽ ന​ട​ക്കു​ന്ന​ത്. ടെ​ൽ അ​വീ​വി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് പേ​രാ​ണ് പ​താ​ക​ക​ളു​മാ​യി പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്.