തൃ​ശൂ​രി​ൽ ക​ട​ലി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ വി​ദേ​ശി മു​ങ്ങി​മ​രി​ച്ചു

11:54 PM Mar 09, 2023 | Deepika.com
തൃ​ശൂ​ര്‍: ത​ളി​ക്കു​ള​ത്ത് ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദേ​ശി തി​ര​യി​ൽ​പ്പെ​ട്ട് മു​ങ്ങി മ​രി​ച്ചു. ഓ​സ്ട്രി​യ പൗ​ര​ൻ ജെ​ർ​ഹാ​ർ​ഡ് പി​ന്‍റ​ർ (76) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് വൈ​കു​ന്നേ​രം ത​ളി​ക്കു​ളം ബീ​ച്ചി​ലാ​യി​രു​ന്നു സം​ഭ​വം.

മാ​ർ​ച്ച് നാ​ലി​ന് ജെ​ർ​ഹാ​ർ​ഡ് പി​ന്‍റ​റും കു​ടം​ബ​വും പ​ഞ്ച​ക​ർ​മ്മ ചി​കി​ത്സ​ക്കാ​യി ത​ളി​ക്കു​ള​ത്തെ സ്വ​കാ​ര്യ റി​സോ​ർ​ട്ടി​ൽ എ​ത്തി​യ​താ​യി​രു​ന്നു.

മൃ​ത​ദേ​ഹം തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. തു​ട​ർ ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും.