സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​ർ​ക്ക് മ​ർ​ദ​നം

08:27 PM Mar 09, 2023 | Deepika.com
ഉ​പ്പു​ത​റ: സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​ർ​ക്ക് മ​ർ​ദനം. മേ​രി​കു​ളം വ​ട​ക്കേ​ക്കു​ന്നേ​ൽ രാ​ജീ​വി​നാ​ണ് മ​ർ​ദന​മേ​റ്റ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ 6.30ന് ​ഉ​പ്പു​ത​റ ടൗ​ണി​ലാ​ണ് സം​ഭ​വം.

സ​ർ​വീ​സ് തു​ട​ങ്ങു​ന്ന​തി​നു ബ​സ് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന മേ​ച്ചേ​രി​ക്ക​ട സ്റ്റാ​ൻ​ഡി​ലേ​ക്ക് സ്കൂ​ട്ട​റി​ൽ പോ​കു​ക​യാ​യി​രു​ന്നു രാ​ജീ​വി​നെ ഒ​രു സം​ഘം യു​വാ​ക്ക​ൾ വാ​ഹ​നം ത​ട​ഞ്ഞു നി​ർ​ത്തി മ​ർ​ദിക്കു​ക​യാ​യി​രു​ന്നു.

അ​വ​ശ​നാ​യി നി​ല​ത്തു​വീ​ണി​ട്ടും മ​ർ​ദനം തു​ട​ർ​ന്നു. ബ​ഹ​ളം കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് യു​വാ​ക്ക​ളെ പി​ന്തി​രി​പ്പി​ച്ച​ത്. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് രാ​ജീ​വി​നെ ഉ​പ്പു​ത​റ​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

മ​ർ​ദിച്ച മാ​ട്ടു​താ​വ​ളം സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ളെ സ്റ്റേ​ഷ​നി​ൽ കൊ​ണ്ടു പോ​യെ​ങ്കി​ലും ആ​ശു​പ​ത്രി​യി​ൽ നി​ന്നു​ള്ള അ​റി​യി​പ്പും രേ​ഖാ​മൂ​ല​മു​ള​ള പ​രാ​തി​യും ല​ഭി​ക്കാ​ത്ത​തി​നാ​ൽ ആ​വ​ശ്യ​പെ​ട്ടാ​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ച് വി​ട്ട​യ​ച്ചു.