സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട്; ആ​ര്യ​ങ്കാ​വ് ഫോ​റ​സ്റ്റ് റെ​യി​ഞ്ച് ഓ​ഫീ​സി​ല്‍ കൂ​ട്ട സ​സ്‌​പെ​ന്‍​ഷ​ന്‍

07:46 PM Mar 09, 2023 | Deepika.com
കൊ​ല്ലം: സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട് ആ​രോ​പ​ണ​ത്തി​നു പി​ന്നാ​ലെ കൊ​ല്ലം ആ​ര്യ​ങ്കാ​വ് ഫോ​റ​സ്റ്റ് റെ​യി​ഞ്ച് ഓ​ഫീ​സി​ല്‍ കൂ​ട്ട സ​സ്പെ​ൻ​ഷ​ൻ. റെ​യി​ഞ്ച് ഓ​ഫീ​സി​ലെ 18 ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു.

ര​ണ്ട് റെ​യി​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍, മൂ​ന്ന് ഡെ​പ്യൂ​ട്ടി റെ​യി​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍, ഒ​രു സെ​ക്ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍, 11 ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍, ഒ​രു സീ​നി​യ​ര്‍ ക്ല​ര്‍​ക്ക് എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

വ്യാ​ജ​മാ​യി ശ​മ്പ​ളം എ​ഴു​തി​യെ​ടു​ത്ത് പ​ണം ത​ട്ടി​യെ​ന്നാ​ണ് ഇ​വ​ര്‍​ക്കെ​തി​രെ​യു​ള്ള ക​ണ്ടെ​ത്ത​ല്‍.