വെ​ള്ളി​യാ​ഴ്ച ജാ​മ്യ​ഹ​ർ​ജി പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ സി​സോ​ദി​യ​യെ പൂ​ട്ടി ഇ​ഡി

07:19 PM Mar 09, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: മ​ദ്യ​ന​യ അ​ഴി​മ​തി​ക്കേ​സി​ൽ ജ​യി​ലി​ലാ​യ ഡ​ൽ​ഹി മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​യെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റും (ഇ​ഡി) അ​റ​സ്റ്റ് ചെ​യ്തു. നേ​ര​ത്തെ സ​മാ​ന​മാ​യ കേ​സി​ൽ സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്ത സി​സോ​ദി​യ തി​ഹാ​ർ ജ​യി​ലി​ലാ​ണ്. ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ലാ​യി​ലാ​ണ് മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി.

ചൊ​വ്വാ​ഴ്ച സി​സോ​ദി​യ​യെ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ തി​ഹാ​ർ ജ​യി​ലി​നു​ള്ളി​ൽ 45 മി​നി​റ്റ് ചോ​ദ്യം ചെ​യ്തി​രു​ന്നു. രാ​വി​ലെ 10.15 മു​ത​ൽ 11 വ​രെ​യാ​ണ് ചോ​ദ്യം ചെ​യ്ത​ത്. സി​ബി​ഐ കേ​സി​ൽ സി​സോ​ദി​യ​യു​ടെ ജാ​മ്യ ഹ​ർ​ജി ഡ​ൽ​ഹി റോ​സ് അ​വ​ന്യൂ കോ​ട​തി വെ​ള്ളി​യാ​ഴ്ച പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് ഇ​ഡി​യു​ടെ അ​റ​സ്റ്റ്.