സ്വ​പ്ന​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ; ആ​രാ​ണ് വി​ജ​യ് പി​ള്ള, ഗോ​വി​ന്ദ​ൻ മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന് സു​രേ​ന്ദ്ര​ൻ

06:44 PM Mar 09, 2023 | Deepika.com
തൃ​ശൂ​ർ: സ്വ​പ്ന സു​രേ​ഷി​ന്‍റെ വെ​ളി​പെ​ടു​ത്ത​ലി​ൽ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അധ്യക്ഷൻ കെ. ​സു​രേ​ന്ദ്ര​ൻ. ആ​രാ​ണ് വി​ജ​യ​ൻ പി​ള്ള​യെ​ന്നും എ​ന്താ​ണ് 30 കോ​ടി കൊ​ടു​ക്കാ​ൻ പ്രേ​രി​പ്പി​ച്ച തെ​ളി​വെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

ഗോ​വി​ന്ദ​ന്‍റെ പേ​ര് പ​ല​ത​വ​ണ​യാ​യി പ​റ​യു​ന്നു. മു​ഖ്യ​മ​ന്ത്രി​ക്ക് മാ​ത്ര​മ​ല്ല, പാ​ർ​ട്ടി​ക്കും പ​ങ്കു​ണ്ടെ​ന്ന് സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യാ​യാ​ണ് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. സ്വ​പ്ന മു​മ്പ് പ​റ​ഞ്ഞ​ത് പ​ല​തും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ആ​ര്, എ​ന്തി​ന​യ​ച്ചു എ​ന്ന കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും എ​ല്ലാ​ത്തി​നും ഗോ​വി​ന്ദ​ൻ മ​റു​പ​ടി പ​റ​ണ​മെ​ന്നും സു​രേ​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

വി​ജ​യ് പി​ള്ള എ​ന്ന ഇ​ട​നി​ല​ക്കാ​ര​നെ വെ​ച്ച് സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ൽ എം​.വി. ഗോ​വി​ന്ദ​ന​ട​ക്കം ഇ​ട​പെ​ട്ട് ഒ​ത്തു​തീ​ര്‍​പ്പി​ന് ശ്ര​മി​ച്ചെ​ന്ന ആ​രോ​പ​ണ​മാ​ണ് സ്വ​പ്ന ഉ​ന്ന​യി​ച്ച​ത്.