തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വനിതാ ജീവനക്കാരിയെ ഡോക്ടർ തൊഴിച്ചെന്ന് പരാതി. അണുവിമുക്തമാക്കിയ ശസ്ത്രക്രിയ ഉപകരണങ്ങള്‍ സ്പര്‍ശിച്ചതിനെ തുടര്‍ന്നായിരുന്നു ആക്രമണം.
ഓര്‍ത്തോ വിഭാഗത്തിലെ ഡോക്ടർ പ്രമോദാണ് നഴ്സിംഗ് അസിസ്റ്റന്റിനെ തൊഴിച്ചത്. സര്‍ജറിക്ക് തയാറായി നില്‍ക്കുന്നതിനിടെ മൂന്നു തവണ പ്രമോദ്, വനിതാ ജീവനക്കാരിയെ തൊഴിച്ചെന്നാണ് പരാതി.
സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ എന്‍ജിഒ യൂണിയന് മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് പരാതി നല്കി. ഡോക്ടര്‍ക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം.
ശസ്ത്രക്രിയ ഉപകരണത്തിൽ തൊട്ടു; ജീവനക്കാരിയെ ഡോക്ടർ തൊഴിച്ചു
06:26 PM Mar 09, 2023 | Deepika.com