കോം​ഗോ​യി​ൽ ഇ​സ്ലാ​മി​സ്റ്റ് സം​ഘ​ട​ന​യു‌​ടെ ആ​ക്ര​മ​ണം; 36 പേ​ർ മ​രി​ച്ചു

06:18 PM Mar 09, 2023 | Deepika.com
കി​ൻ​ഷാ​സ: ഡെ​മോ​ക്രാ​റ്റി​ക് റി​പ്പ​ബ്ലി​ക്ക് ഓ​ഫ് കോം​ഗോ​യി​ൽ ഇ​സ്ലാ​മി​ക് തീ​വ്ര​വാ​ദ സം​ഘ​ട​ന ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 36 പേ​ർ മ​രി​ച്ചു. അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ഇ​സ്ലാ​മി​ക് സ്റ്റേ​റ്റി​നോ​ട് വി​ധേ​യ​ത്വം പ്ര​ഖ്യാ​പി​ച്ച അ​ലൈ​ഡ് ഡെ​മോ​ക്രാ​റ്റി​ക് ഫോ​ഴ്സ​സ്(​എ​ഡി​എ​ഫ്) എ​ന്ന സം​ഘ​ട​ന വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

രാ​ജ്യ​ത്തി​ന്‍റെ കി​ഴ​ക്ക​ൻ ഭാ​ഗ​ത്തു​ള്ള നോ​ർ​ത്ത് കി​വു പ്ര​വി​ശ്യ​യി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. മു​ക്കോ​ണ്ടി ഗ്രാ​മ​ത്തി​ലെ വീ​ടു​ക​ൾ​ക്ക് നേ​രെ​യാ​ണ് എ​ഡി​എ​ഫ് ഗ​റി​ല്ലാ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം നി​ര​വ​ധി പേ​രെ കാ​ണാ​താ​യെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

വീ​ടു​ക​ളി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന​വ​രെ ബ​ന്ധ​ന​സ്ഥ​രാ​ക്കി​യ ശേ​ഷം വീ​ടു​ക​ൾ​ക്ക് തീ ​വ​യ്ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​രു​ന്നു​മെ​ന്നും കി​വു​വി​ലെ പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.