കാഠ്മണ്ഡു: നേപ്പാൾ പ്രസിഡന്റായി രാംചന്ദ്ര പൗഡൽ തെരഞ്ഞെടുക്കപ്പെട്ടു. വ്യാഴാഴ്ച കാഠ്മണ്ഡുവിൽ നടന്ന വോട്ടെടുപ്പിൽ നേപ്പാളി കോൺഗ്രസിന്റെ പൗഡൽ സിപിഎൻ-യുഎംഎല്ലിന്റെ സുബാസ് ചന്ദ്ര നെംബാംഗിനെ പരാജയപ്പെടുത്തി.
പൗഡൽ 33,802 വോട്ടുകൾ നേടിയപ്പോൾ എതിരാളിയായ സുബാഷ് ചന്ദ്ര 15,518 വോട്ടുകൾ നേടിയതായും തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.
നേപ്പാളിന്റെ പുതിയ പ്രസിഡന്റായി രാം ചന്ദ്ര പൗഡൽ
05:30 PM Mar 09, 2023 | Deepika.com