സൂ​ര്യ​ൻ വ​ൻ ചൂ​ടി​ലാ​ണ്; ആ​റു ജി​ല്ല​ക​ളി​ൽ സൂ​ര്യാ​ഘാ​ത സാ​ധ്യ​ത

05:09 PM Mar 09, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ആ​റു ജി​ല്ല​ക​ളി​ൽ സൂ​ര്യാ​ഘാ​ത സാ​ധ്യ​ത. ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, കോ​ട്ട​യം, എ​റ​ണാ​കു​ളം, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലാ​ണ് സൂ​ര്യാ​ഘാ​ത മു​ന്ന​റി​യി​പ്പ്. കോ​ട്ട​യം, എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ൽ അ​പ​ക​ട​ര​മാ​യ ചൂ​ട് ഉ​ണ്ടാ​കു​മെ​ന്ന് ദു​ര​ന്ത​നി​വാ​ര​ണ വ​കു​പ്പ് അ​റി​യി​ച്ചു.

ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളു​ടെ പ​ല​ഭാ​ഗ​ത്തും ചൂ​ട് കൂ​ടും. ചൂ​ട് കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് ന​ൽ​കു​ന്ന വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ദു​ര​ന്ത​നി​വാ​ര​ണ വ​കു​പ്പ് താ​പ​ഭൂ​പ​ടം പ്ര​സി​ദ്ധീ​ക​രി​ച്ചു.