ഖ​വാ​ജ ക​രു​ത്തി​ല്‍ ഓ​സീ​സ്

05:16 PM Mar 09, 2023 | Deepika.com
അ​ഹ​മ്മ​ദാ​ബാ​ദ്: ഇ​ന്ത്യ​യ്‌​ക്കെ​തി​രാ​യ നാ​ലാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സി​ല്‍ ഓ​സ്‌​ട്രേ​ലി​യ മി​ക​ച്ച സ്‌​കോ​റി​ലേ​ക്ക്.

ആ​ദ്യം ദി​നം ക​ളി​നി​ര്‍​ത്തു​മ്പോ​ള്‍ ഓ​പ്പ​ണ​ര്‍ ഉ​സ്മാ​ന്‍ ഖ​വാ​ജ​യു​ടെ സെ​ഞ്ചു​റി ക​രു​ത്തി​ല്‍ ഓ​സീ​സ് നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 255 റ​ണ്‍​സ് നേ​ടി. 104 റ​ണ്‍​സു​മാ​യി ഖ​വാ​ജ​യ്‌​ക്കൊ​പ്പം 49 റ​ണ്‍​സോ​ടെ കാ​മ​റൂ​ണ്‍ ഗ്രീ​ന്‍ ക്രീ​സി​ലു​ണ്ട്.

ടോ​സ് നേ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഓ​സീ​സി​ന് ക​വാ​ജ-​ട്രാ​വി​സ് ഹെ​ഡ് ഓ​പ്പ​ണിം​ഗ് സം​ഖ്യം മി​ക​ച്ച തു​ട​ക്കം ന​ല്‍​കി. 61 റ​ണ്‍​സ് പ​ട​ത്തു​യ​ര്‍​ത്തി​യ ശേ​ഷ​മാ​ണ് ഹെ​ഡ് (32) പു​റ​ത്താ​യ​ത്. പി​ന്നാ​ലെ എ​ത്തി​യ മാ​ര്‍​ന​സ് ല​ബു​ഷെ​യ്‌​ന് (മൂ​ന്ന്) കാ​ര്യ​മാ​യി ഒ​ന്നും ചെ​യ്യാ​നാ​യി​ല്ല.

താ​ത്കാ​ലി​ക നാ​യ​ക​ന്‍ സ്റ്റീ​വ് സ്മി​ത്തി​നെ (38) കൂ​ട്ടു​പി​ടി​ച്ച് മൂ​ന്നാം വി​ക്ക​റ്റി​ല്‍ ഖ​വാ​ജ 79 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ര്‍​ത്തു. സ്മി​ത്തി​നെ വീ​ഴ്ത്തി ര​വീ​ന്ദ്ര ജ​ഡേ​ജ ഇ​ന്ത്യ​യ്ക്ക് മേ​ൽ​കൈ സ​മ്മാ​നി​ച്ചു.

സ്മി​ത്തി​ന് പി​ന്നാ​ലെ പീ​റ്റ​ര്‍ ഹാ​ന്‍​സ്‌​കോം (17) മ​ട​ങ്ങി​യ​തോ​ടെ​യാ​ണ് ഗ്രീ​ന്‍-​ഖവാ​ജ സ​ഖ്യം ഒ​ന്നി​ച്ച​ത്. ക്ഷ​മ​യോ​ടെ ബാ​റ്റ് വീ​ശി​യ ഖ​വാ​ജ 251 പ​ന്തു​ക​ള്‍ നേ​രി​ട്ടാ​ണ് 104-ല്‍ ​എ​ത്തി​യ​ത്. ക​രി​യ​റി​ലെ 14-ാം ടെ​സ്റ്റ് സെ​ഞ്ചു​റി​യും ഇ​ന്ത്യ​യ്‌​ക്കെ​തി​രാ​യ ആ​ദ്യ സെ​ഞ്ചു​റി​യു​മാ​ണ് താ​രം സ്വ​ന്ത​മാ​ക്കി​യ​ത്.

ഇ​ന്ത്യ​യ്ക്കാ​യി മു​ഹ​മ്മ​ദ് ഷ​മി ര​ണ്ടും ര​വീ​ന്ദ്ര ജ​ഡേ​ജ, ആ​ര്‍.​അ​ശ്വി​ന്‍ എ​ന്നി​വ​ര്‍ ഓ​രോ വി​ക്ക​റ്റും നേ​ടി.