കൊല്ലം: എംഡിഎംഎയുമായി എക്സൈസ് ഉദ്യോഗസ്ഥനടക്കം മൂന്ന് പേര് പിടിയില്‍. കിളിമാനൂര്‍ എക്സൈസ് റേഞ്ചിലെ ഉദ്യോഗസ്ഥനായ കോട്ടയ്ക്കല്‍ സ്വദേശി അഖില്‍, തഴമേല്‍ സ്വദേശി ഫൈസല്‍, ഏരൂര്‍ സ്വദേശി അല്‍സാബിത്ത് എന്നിവരാണ് അറസ്റ്റിലായത്.
അഖിലിന് എംഡിഎംഎ വില്‍പ്പനയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. ഇവര്‍ തമ്പടിച്ചിരുന്ന ലോഡ്ജിലെത്തിയ പോലീസ് 20 ഗ്രാം എംഡിഎംഎയും 58 ഗ്രാം കഞ്ചാവും കണ്ടെടുത്തു.
കഴിഞ്ഞ ആറ് മാസമായി ഇവര്‍ മയക്കുമരുന്ന് വില്പന നടത്തുന്നുണ്ടെന്നും പോലീസ് അറിയിച്ചു.
കൊല്ലത്ത് എംഡിഎംഎ വേട്ട; എക്സൈസ് ഉദ്യോഗസ്ഥനടക്കം മൂന്ന് പേര് പിടിയില്‍
03:50 PM Mar 09, 2023 | Deepika.com