രാത്രിയിലും തീകെടുത്തും, പോരായ്മ പരിഹരിച്ച് മുന്നോട്ട് പോകും: മേയർ

02:52 PM Mar 09, 2023 | Deepika.com
കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീ കെടുത്താൻ പകൽ നടത്തുന്ന എല്ലാ പ്രവർത്തനങ്ങളും രാത്രിയും നടത്തുമെന്ന് കൊച്ചി മേയര്‍ എം. അനില്‍ കുമാര്‍. പോരായ്മ പരിഹരിച്ച് മുന്നോട്ട് പോകും. ആരോഗ്യവിഭാഗം കൂടുതൽ ശക്തമായി ഇടപെടുമെന്നും മേയർ പറഞ്ഞു.

തീയണക്കാൻ 52 ഹിറ്റാച്ചികൾ ഒരേ സമയം പ്രവർത്തിക്കുന്നുണ്ട്. ഇവ രാത്രിയിലും പ്രവർത്തിക്കും. അന്തരീക്ഷ വായുവിന്‍റെ നിലവാരം പഠിക്കാൻ ഉത്തരവാദിത്തപ്പെട്ടവരോട് ആവശ്യപ്പെടും. കൊച്ചിയിലെ മാലിന്യനീക്കം സുഗമമാക്കുമെന്നും നടപടികൾ നീട്ടിക്കൊണ്ട് പോകില്ലെന്നും മേയര്‍ കൂട്ടിച്ചേർത്തു.