""നീ ​വെ​റും പെ​ണ്ണാ​ണ് എ​ന്ന് പ​റ​യു​ന്നി​ട​ത്താ​ണ് പ്ര​തി​ഷേ​ധം''; ഫേ​സ്ബു​ക്ക് പോ​സ്റ്റു​മാ​യി രേ​ണു രാ​ജ്

04:09 PM Mar 09, 2023 | Deepika.com
കൊ​ച്ചി: വ​നി​താ​ദി​ന​ത്തി​ല്‍ എ​റ​ണാ​കു​ളം ക​ള​ക്ട​റു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ല്‍ രേ​ണു രാ​ജ് പ​ങ്കുവ​ച്ച ഫേ​സ്ബു​ക്ക് പോ​സ്റ്റ് ശ്ര​ദ്ധയ​മാ​കു​ന്നു. ക​ള​ക്ട​ര്‍​ക്ക് സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വ് ല​ഭി​ച്ച​തി​ന് പി​ന്നാ​ലെ പ​ങ്കുവ​ച്ച പോ​സ്റ്റാ​ണ് വൈ​റ​ലാ​യ​ത്.

""നീ ​പെ​ണ്ണാ​ണ് എ​ന്ന് കേ​ള്‍​ക്കു​ന്ന​ത് അ​ഭി​മാ​ന​മാ​ണ്. നീ ​വെ​റും പെ​ണ്ണാ​ണ് എ​ന്ന് പ​റ​യു​ന്നി​ട​ത്താ​ണ് പ്ര​തി​ഷേ​ധം'' എ​ന്ന വരികളാണ് വ​നി​താ​ദി​ന ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു​കൊ​ണ്ട് ക​ള​ക്ട​ര്‍ ഫേസ്ബുക്കിൽ പങ്കുവച്ചത്.

ഏ​ഴു മാ​സ​വും 12 ദി​വ​സ​വും ജി​ല്ല​യെ ന​യി​ച്ച രേ​ണു രാ​ജി​ന് ബു​ധ​നാ​ഴ്ച​യാ​ണ് അ​പ്ര​തീ​ക്ഷി​ത സ്ഥ​ലം​മാ​റ്റം ല​ഭി​ച്ച​ത്. ബ്ര​ഹ്മ​പു​രം തീ​പി​ടി​ത്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​മ​ര്‍​ശ​നം ഉ​യ​രു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു ന​ട​പ​ടി.

തീ​പി​ടി​ത്ത​തി​ന് പ​രി​ഹാ​രം കാ​ണാ​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം മു​ന്നോ​ട്ട് പോ​കു​ന്ന​തി​നി​ടെ ക​ള​ക്ട​റെ മാ​റ്റി​യ​തി​ല്‍ ജീ​വ​ന​ക്കാ​ര്‍​ക്കി​ട​യി​ലും പ്ര​തി​ഷേ​ധ​മു​യ​ര്‍​ന്നി​രു​ന്നു.