പ​ത്ത​നം​തി​ട്ട​യി​ല്‍ ഗ്യാ​സ് ചോ​ര്‍​ന്ന് വീ​ടി​ന് തീ​പി​ടി​ച്ചു

11:41 AM Mar 09, 2023 | Deepika.com
പ​ത്ത​നം​തി​ട്ട: ഗ്യാ​സ് ചോ​ര്‍​ന്ന് വീ​ടി​ന് തീ​പി​ടി​ച്ചു. ക​ല്ലാ​യി​യി​ല്‍ ര​തീ​ഷി​ന്‍റെ വീ​ടി​നാ​ണ് തീ​പി​ടി​ച്ച​ത്. അ​ഗ്നി​ശ​മ​ന​സേ​ന എ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്. വീ​ടി​ന്‍റെ അ​ടു​ക്ക​ള പൂ​ര്‍​ണ​മാ​യും ക​ത്തി​ന​ശി​ച്ചു.

ഇ​ന്ന് രാ​വി​ലെ​യാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന സി​ലി​ണ്ട​ര്‍ ചോ​ര്‍​ന്ന് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. പു​റ​ത്തെ വി​റ​ക​ടു​പ്പി​ല്‍ നി​ന്ന് തീ ​ഗ്യാ​സി​ലേ​ക്ക് ക​യ​റി​പി​ടി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​സ​മ​യ​ത്ത് വീ​ട്ടി​ല്‍ ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല. വീ​ട്ടി​ല്‍​നി​ന്ന് പു​ക ഉ​യ​രു​ന്ന​തു​ക​ണ്ട് അ​യ​ല്‍​വാ​സി​ക​ളാ​ണ് അ​ഗ്നി​ശ​മ​ന​സേ​ന​യെ വി​വ​രം അ​റി​യി​ച്ച​ത്.