സ്ത്രീ​സ്വാ​ത​ന്ത്ര്യ​ത്തെ​ക്കു​റി​ച്ച് ഞ​ങ്ങ​ള്‍​ക്ക് വ്യ​ക്ത​മാ​യ കാ​ഴ്ചപ്പാ​ടു​ണ്ട്: എം.​വി.​ഗോ​വി​ന്ദ​ന്‍

02:19 PM Mar 09, 2023 | Deepika.com
ഇടുക്കി: സ്ത്രീ ​സ്വാ​ത​ന്ത്ര്യ​ത്തെ​ക്കു​റി​ച്ചു​ള്ള ത​ന്‍റെ പ​രാ​മ​ര്‍​ശം വ​ള​ച്ചൊ​ടി​ക്ക​പ്പെ​ട്ടെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍. ജ​ന​കീ​യ പ്ര​തി​രോ​ധ ജാ​ഥ​യി​ല്‍ ഒ​രി​ട​ത്തും സ്ത്രീ​വി​രു​ദ്ധ നി​ല​പാ​ടു​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു.

സ്ത്രീ-​പു​രു​ഷ സ​മ​ത്വ​ത്തി​നു​വേ​ണ്ടി നി​ല​കൊ​ള്ളു​ന്ന പാ​ര്‍​ട്ടി​യാ​ണ് സി​പി​എം. സ്ത്രീ​സ്വാ​ത​ന്ത്ര്യ​ത്തെ​ക്കു​റി​ച്ച് ത​ങ്ങ​ള്‍​ക്ക് വ്യ​ക്ത​മാ​യ കാ​ഴ്ചപ്പാ​ടു​ണ്ട്. സ്ത്രീ​ക​ളു​ടെ വ​സ്ത്രം സം​ബ​ന്ധി​ച്ചോ അ​വ​രു​ടെ ജീ​വി​ത​രീ​തി​യെ​ക്കു​റി​ച്ചോ ത​ങ്ങ​ള്‍​ക്ക് ത​ര്‍​ക്ക​മി​ല്ല. ജാ​ഥ​യ്‌​ക്കെ​തി​രെ ആ​സൂ​ത്രി​ത പ്ര​ചാ​ര​ണം ന​ട​ക്കു​ക​യാ​ണെ​ന്നും ഗോ​വി​ന്ദ​ന്‍ ആ​രോ​പി​ച്ചു.

ഇ.​പി. ജ​യ​രാ​ജ​ന്‍റെ ജെ​ന്‍റ​ര്‍ ന്യൂ​ട്രാ​ലി​റ്റി പ​രാ​മ​ര്‍​ശ​ത്തെ പി​ന്തു​ണ​ച്ചു​കൊ​ണ്ട് ക​ഴി​ഞ്ഞ ദി​വ​സം ഗോ​വി​ന്ദ​ന്‍ രം​ഗ​ത്തെ​ത്തി​യ​ത് വ​ലി​യ ച​ര്‍​ച്ച​യാ​യി​രു​ന്നു. കെ​എ​സ്യു നേ​താ​വ് മി​വ ജോ​ളി​ക്കെ​തി​രാ​യ പോ​ലീ​സ് അ​തി​ക്ര​മ​ത്തെ തു​ട​ര്‍​ന്നാ​ണ് ഇ.​പി​യു​ടെ വി​വാ​ദ പ​രാ​മ​ര്‍​ശ​മു​ണ്ടാ​യ​ത്.

ആ​ണ്‍​കു​ട്ടി​ക​ളെ പോ​ലെ പെ​ണ്‍​കു​ട്ടി​ക​ള്‍ ന​ട​ന്നാ​ല്‍ തി​രി​ച്ച​റി​യാ​നാ​വി​ല്ല. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ല്‍ പോ​ലീ​സി​ന് തി​രി​ച്ച​റി​യാ​ന്‍ പ​റ്റാ​ത്ത രീ​തി​യി​ല്‍ പെ​ണ്‍​കു​ട്ടി​ക​ള്‍ വ​സ്ത്രം ധ​രി​ച്ചു​വ​ന്ന​തി​ല്‍ ജ​യ​രാ​ജ​ന്‍റേ​ത് സ്വാ​ഭാ​വി​ക ചോ​ദ്യ​മാ​ണെ​ന്നും ഗോ​വി​ന്ദ​ന്‍ പ്ര​തി​ക​രി​ച്ചി​രു​ന്നു.