വൃദ്ധന്‍ ട്രെയിൻ തട്ടി മരിച്ച നിലയിൽ

01:23 PM Mar 09, 2023 | Deepika.com
കൊല്ലം: വൃദ്ധനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കാണപ്പെട്ടു. പനയം ചാമവിളവടക്കത്തിൽ വേണുഗോപാലപിള്ള (64) ആണ് മരിച്ചത്.

ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. മഠത്തിൽ കാവിനു സമീപം പാളത്തിലാണു മൃതദേഹം കാണപ്പെട്ടത്. അഞ്ചാലുംമൂട് പോലീസെത്തി മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.