എ​റ​ണാ​കു​ളം ക​ള​ക്ട​റാ​യി ഉ​മേ​ഷ് ചു​മ​ത​ല​യേ​റ്റു; യാ​ത്ര​യ​യ​പ്പി​ന് നി​ല്‍​ക്കാ​തെ രേ​ണു രാ​ജ്

01:18 PM Mar 09, 2023 | Deepika.com
കൊ​ച്ചി: എ​റ​ണാ​കു​ളം ജില്ലാ ക​ള​ക്ട​റാ​യി എ​ന്‍.​എ​സ്.​കെ.​ഉ​മേ​ഷ് ചു​മ​ത​ല​യേ​റ്റു. ബ്ര​ഹ്മ​പു​ര​ത്തെ പ്ര​ശ്‌​ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ന്‍ ടീം ​എ​റ​ണാ​കു​ള​മാ​യി എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.

ചാ​ര്‍​ജെ​ടു​ത്ത​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​ന് ജി​ല്ലാ ഭ​ര​ണകൂടം, കോ​ര്‍​പ​റേ​ഷ​ന്‍, മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍, പൊ​തു​ജ​ന​ങ്ങ​ള്‍ എ​ന്നി​ങ്ങ​നെ എ​ല്ലാ​വ​രും ഒ​രു ടീ​മാ​യി പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം ഉ​മേ​ഷി​ന് ചു​മ​ത​ല കൈ​മാ​റാ​ന്‍ സ്ഥാ​ന​മൊ​ഴി​ഞ്ഞ ക​ള​ക്ട​ര്‍ രേ​ണു രാ​ജ് എ​ത്തി​യി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം ത​ന്നെ എ​ഡി​എ​മ്മി​ന് ചു​മ​ത​ല കൈ​മാ​റി​യ ശേ​ഷം യാ​ത്ര​യ​യ​പ്പി​ന് നി​ല്‍​ക്കാ​തെ രേ​ണു മ​ട​ങ്ങി.

എ​ന്നാ​ൽ ച​ട്ട​മ​നു​സ​രി​ച്ച് പു​തി​യ ക​ള​ക്ട​ര്‍ ചാ​ര്‍​ജെ​ടു​ക്കു​മ്പോ​ള്‍ നി​ല​വി​ലെ ക​ള​ക്ട​ര്‍ എ​ത്ത​ണ​മെ​ന്ന് നി​ര്‍​ബ​ന്ധ​മി​ല്ല.