തിരുവനന്തപുരം: വര്‍ക്കല പാളയംകുന്ന് ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു. പൂജാരിടയക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റു.
ഇവര്‍ പാരിപ്പിള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
ബുധനാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. ഉത്സവത്തിന് കൊണ്ടുവന്ന എന്തോ വസ്തു ശരീരത്തില്‍ തട്ടിയതോടെ ആന വിരണ്ടോടുകയായിരുന്നു. എഴുന്നള്ളത്ത് അവസാനിക്കുന്ന സമയത്താണ് ആന ഇടഞ്ഞത്.
ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പാപ്പാന്മാര് ആനയെ തളച്ചത്.
വര്‍ക്കലയില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു: രണ്ട് പേര്‍ക്ക് പരിക്ക്
01:17 PM Mar 09, 2023 | Deepika.com