ഉ​ത്ത​ര​കൊ​റി​യ വീ​ണ്ടും ആ​ണ​വ പ​രീ​ക്ഷ​ണ​ത്തി​ന് ഒ​രു​ങ്ങു​ന്നു: യു​എ​സ്

10:11 AM Mar 09, 2023 | Deepika.com
വാ​ഷിം​ഗ്ട​ൺ: ഉ​ത്ത​ര​കൊ​റി​യ വീ​ണ്ടും ആ​ണ​വ പ​രീ​ക്ഷ​ണ​ത്തി​ന് ത​യാ​റെ​ടു​ക്കു​ക​യാ​ണെ​ന്ന് യു​എ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ട്. സൈ​ന്യ​ത്തി​ന്‍റെ ആ​ധു​നി​ക​വ​ത്‍​ക​ര​ണം ല​ക്ഷ്യ​മി​ട്ട് ഉ​ത്ത​ര കൊ​റി​യ ഒ​രു ആ​ണ​വാ​യു​ധം പ​രീ​ക്ഷി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണെ​ന്ന് നാ​ഷ​ണ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ഡ​യ​റ​ക്ട​റു​ടെ ഓ​ഫീ​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു.

കിം ​ത​ന്‍റെ ആ​ണ​വ പ​ദ്ധ​തി​ക​ളെ ഉ​പേ​ക്ഷി​ക്കാ​ൻ ത​യാ​റ​ല്ല. ആ​ണ​വാ​യു​ധ​ങ്ങ​ളു​ടെ​യും ദീ​ർ​ഘ​ദൂ​ര ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ളു​ടെ​യും (ഐ​സി​ബി​എം) പ​രീ​ക്ഷ​ണം തു​ട​രും. കാ​ല​ക്ര​മേ​ണ ഒ​രു ആ​ണ​വ​ശ​ക്തി​യാ​യി ഉ​ത്ത​ര​കൊ​റി​യ​യെ ലോ​കം അം​ഗീ​ക​രി​ക്കു​മെ​ന്ന് കിം ​ക​രു​തു​ന്ന​താ​യും ര​ഹ​സ്യാ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

2006 മു​ത​ൽ ഇ​തു​വ​രെ ആ​റു ആ​ണ​വ പ​രീ​ക്ഷ​ണ​ങ്ങ​ളാ​ണ് ഉ​ത്ത​ര​കൊ​റി​യ ന​ട​ത്തി​യ​ത്. 2017ലാ​ണ് ഉ​ത്ത​ര​കൊ​റി​യ അ​വ​സാ​ന​മാ​യി ആ​ണ​വ പ​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്.