ദുബായ്: ട്രാഫിക് നിയമം പാലിക്കുന്ന ഇ-സ്കൂട്ടർ, സൈക്കിൾ യാത്രക്കാർക്ക് സമ്മാനം പ്രഖ്യാപിച്ച് ദുബായ് റോഡ് ട്രാൻസ്പോർട്ട് അഥോറിറ്റി(ആർടിഎ). റോഡിൽ മുഴുവൻ നിയമങ്ങളും പാലിച്ച് യാത്ര ചെയ്യുന്ന 20 പേരെ തെരഞ്ഞെടുത്താണ് സമ്മാനം നൽകുക. ഒരോരുത്തർക്കും 1000 ദിർഹം (22,315 രൂപ) വീതമാണ് നൽകുന്നത്.
"ദ സേഫ് റൈഡർ' എന്ന പേരിലാണ് ട്രാഫിക് ബോധവത്കരണം ലക്ഷ്യമിട്ടുള്ള പരിപാടി നടത്തുന്നത്. മാർച്ച് 12 വരെ നടക്കുന്ന ഗൾഫ് ട്രാഫിക് വീക്ക്-2023ന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. എന്നാൽ ഏത് ദിവസങ്ങളിലാണ് അധികൃതർ വിജയികളെ കണ്ടെത്തുന്നതിന് പരിശോധന നടത്തുകയെന്ന് വ്യക്തമല്ല.
ആയിരക്കണക്കിനാളുകൾ ദുബായിൽ ഇ-സ്കൂട്ടറുകളും സൈക്കിളുകളുമായി ദിവസവും നിരത്തിലിറങ്ങുന്നുണ്ട്.
ട്രാഫിക് നിയമം പാലിച്ചാൽ 1000 ദിർഹം സമ്മാനം: ദുബായ് ആർടിഎ
10:11 AM Mar 09, 2023 | Deepika.com