രാ​ഹു​ൽ​ഗാ​ന്ധി രാ​ജ്യ​ത്തെ അ​പ​മാ​നി​ച്ചു​വെ​ന്ന് രാ​ജ​സ്ഥാ​നി​ലെ കോ​ൺ​ഗ്ര​സ് മ​ന്ത്രി​യു​ടെ മ​ക​ൻ

10:12 AM Mar 09, 2023 | Deepika.com
ജ​യ്പു​ർ: കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ​ഗാ​ന്ധി വി​ദേ​ശ​മ​ണ്ണി​ൽ​വ​ച്ച് ഇ​ന്ത്യ​യെ അ​പ​മാ​നി​ച്ചു​വെ​ന്നു രാ​ജ​സ്ഥാ​ൻ മ​ന്ത്രി​യും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ വി​ശ്വേ​ന്ദ്ര സിം​ഗി​ന്‍റെ മ​ക​ൻ അ​നി​രു​ദ്ധ്. രാ​ജ​സ്ഥാ​ൻ സ​ർ​ക്കാ​രി​നെ​തി​രേ​യും അ​നി​രു​ദ്ധ് വി​മ​ർ​ശ​ന​മു​യ​ർ​ത്തി. ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ ശ്ര​ദ്ധ​കൊ​ടു​ക്കു​ന്നി​ല്ലെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

മു​ൻ രാ​ജ​സ്ഥാ​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി സ​ച്ചി​ൻ പൈ​ല​റ്റി​ന്‍റെ അ​ടു​ത്ത അ​നു​യാ​യി ആ​ണ് ടൂ​റി​സം മ​ന്ത്രി​യാ​യ വി​ശ്വേ​ന്ദ്ര സിം​ഗ്. 2020ൽ ​അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട് സ​ർ​ക്കാ​രി​നെ​തി​രേ സ​ച്ചി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ണ്ടാ​യ വി​മ​ത​നീ​ക്ക​ത്തി​ൽ വി​ശ്വേ​ന്ദ്ര സിം​ഗും ഉ​ൾ​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്ന് സിം​ഗി​നു മ​ന്ത്രി​സ്ഥാ​നം ന​ഷ്ട​മാ​യി.

പി​ന്നീ​ട് കോ​ൺ​ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡ് ന​ട​ത്തി​യ സ​മ​വാ​യ​നീ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് വി​ശ്വേ​ന്ദ്ര സിം​ഗ് വീ​ണ്ടും മ​ന്ത്രി​യാ​യി.