പനാജി: ഗോവയിലെ മാദേയ് വന്യജീവിസങ്കേതത്തിൽ അഞ്ചുദിവസമായി തുടരുന്ന കാട്ടുതീ തടയുന്നതിന്റെ ഭാഗമായി മേഖലയിൽ ഇന്ത്യൻ നാവികസേനയുടെ ഹെലികോപ്റ്ററുകൾ നിരീക്ഷണം നടത്തി. അഗ്നിബാധയുടെ വ്യാപനം വിലയിരുത്തുന്നതിന്റെ ഭാഗമായിരുന്നു നിരീക്ഷണം.
പരിസ്ഥിതിലോലമേഖലയിൽ ഉൾപ്പെടുന്ന പശ്ചിമഘട്ടത്തിലെ വന്യജീവി സങ്കേതത്തിലുണ്ടായ തീപിടിത്തം മനുഷ്യനിർമിതമാണെന്നാണു പ്രാഥമിക വിലയിരുത്തൽ. പലയിടങ്ങളിലായാണു തീ പടരുന്നത്.
തീപിടിത്തം നിയന്ത്രണവിധേയമാക്കുന്നതു സംബന്ധിച്ച ചർച്ചകൾക്കായി മുഖ്യമന്ത്രി പ്രമോദ് സാവന്ത് കഴിഞ്ഞ ദിവസം യോഗം വിളിച്ചുചേർത്തിരുന്നു.
ഗോവയിലെ കാട്ടുതീ: നാവികസേന നിരീക്ഷണം നടത്തി
10:13 AM Mar 09, 2023 | Deepika.com