ന്യൂഡൽഹി: പ്രിയങ്ക ഗാന്ധി വദ്രയുടെ പഴ്സണൽ അസിസ്റ്റന്റിനെതിരേ പരാതിയുമായി നടിയും ബിഗ്ബോസ് താരവുമായ അർച്ചന ഗൗതം. റായ്പുരിൽ നടന്ന കോൺഗ്രസ് പ്ലീനറി സമ്മേളനത്തിനെത്തിയപ്പോൾ പ്രിയങ്കയുടെ പിഎ സന്ദീപ് സിംഗ് അർച്ചനയോട് ജാതി അധിക്ഷേപവും വധഭീഷണി മുഴക്കുകയും ചെയ്തെന്നാണ് ആരോപണം.
പ്രിയങ്കയുടെ ക്ഷണം സ്വീകരിച്ചാണ് അർച്ചന സമ്മേളനത്തിൽ പോയതെന്നും സ്ത്രീത്വത്തെ അപമാനിച്ച സന്ദീപ് സിംഗിനെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് അർച്ചനയുടെ പിതാവ് ഗൗതം ബുദ്ധയാണ് പോലീസ് സൂപ്രണ്ടിനു പരാതി നൽകിയിരിക്കുന്നത്.
പ്രിയങ്ക ഗാന്ധിയുടെ പിഎ അധിക്ഷേപിച്ചെന്ന് അർച്ചന ഗൗതം
10:13 AM Mar 09, 2023 | Deepika.com