പാ​ക് ഏ​ജ​ന്‍റു​മാ​ർ​ക്ക് സിം ​കാ​ർ​ഡ് സം​ഘ​ടി​പ്പി​ച്ചു ന​ല്കി​യ അ​ഞ്ചു​പേ​ർ അ​റ​സ്റ്റി​ൽ

10:13 AM Mar 09, 2023 | Deepika.com
ഗോ​ഹ​ട്ടി: പാ​ക്കി​സ്ഥാ​നു​വേ​ണ്ടി ചാ​ര​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​വ​ന്ന അ​ഞ്ചു​പേ​ർ ആ​സാ​മി​ൽ പി​ടി​യി​ലാ​യി. മൊ​ബൈ​ൽ സിം ​കാ​ർ​ഡു​ക​ൾ, രാ​ജ്യ​ത്തെ ത​ന്ത്ര​പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ എ​ന്നി​വ ഇ​വ​ർ പാ​ക് ഏ​ജ​ന്‍റു​മാ​ർ​ക്കു കൈ​മാ​റി​യി​രു​ന്നു.

ആ​സാ​മി​ലെ നാ​ഗാ​വ്, മോ​റി​ഗാ​വ് സ്വ​ദേ​ശി​ക​ളാ​യ ആ​ഷി​ഖി ഇ​സ്‌​ലാം, ബ​ദ​റു​ദ്ദീ​ൻ, മി​ജ​നൂ​ർ റ​ഹ്‌​മാ​ൻ, വ​ഹീ​ദു​സ് സ​മ​ൻ എ​ന്നി​വ​രെ​യാ​ണ് ഇ​ന്‍റ​ലി​ജ​ൻ​സ് ഏ​ജ​ൻ​സി​ക​ളു​ടെ വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രു​ടെ വീ​ടു​ക​ളി​ൽ​നി​ന്ന് 18 മൊ​ബൈ​ൽ​ഫോ​ണു​ക​ൾ, 136 സിം ​കാ​ർ​ഡു​ക​ൾ, ഫിം​ഗ​ർ​പ്രി​ന്‍റ് സ്കാ​ന​ർ, ഹൈ​ടെ​ക് സി​പി​യു, ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, പാ​സ്ബു​ക്കു​ക​ൾ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു.

വാ​ട്സ് ആ​പ്പ് കോ​ൾ​വ​ഴി​യാ​ണ് രാ​ജ്യ​ത്തെ ത​ന്ത്ര​പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ ആ​ഷി​ഖി ഇ​സ്‌​ലാം പാ​ക് ഏ​ജ​ന്‍റു​മാ​ർ​ക്ക് കൈ​മാ​റി​യ​ത്. ഈ ​മൊ​ബൈ​ൽ​ഫോ​ൺ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.