ഡ​ൽ​ഹി മ​ദ്യ​ന​യ​ക്കേ​സ്: ക​വി​ത നാ​ളെ ഹാ​ജ​രാ​കി​ല്ല

10:52 PM Mar 08, 2023 | Deepika.com
ഹൈ​ദ​രാ​ബാ​ദ്: : ഡ​ല്‍​ഹി മ​ദ്യ​ന​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സി​ല്‍ ഇ​ഡി നോ​ട്ടീ​സ് ന​ൽ​കി​യ ബി​ആ​ർ​എ​സ് നേ​താ​വ് കെ. ​ക​വി​ത ചോ​ദ്യം ചെ​യ്യ​ലി​നാ​യി നാ​ളെ ഹാ​ജ​രാ​കി​ല്ല. ഇ​ഡി​ക്ക് മു​മ്പി​ൽ ഹാ​ജ​രാ​വു​ന്ന​തി​ന് സ​മ​യം നീ​ട്ടി​ ചോദിച്ച ക​വി​ത, അ​ന്വേ​ഷ​ണ​വു​മാ​യി പൂ​ർ​ണ​മാ​യും സ​ഹ​ക​രി​ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കി.

തെ​ലു​ങ്കാ​ന മു​ഖ്യ​മ​ന്ത്രി കെ. ​ച​ന്ദ്ര​ശേ​ഖ​ര​റാ​വു​വി​ന്‍റെ മ​ക​ളും എംഎൽസിയുമായ ക​വി​ത​യോ​ട് ചോ​ദ്യം ചെ​യ്യ​ലി​നാ​യി വ്യാ​ഴാ​ഴ്ച ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് ഇ​ഡി നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

മ​ദ്യ​ന​യം ന​ട​പ്പാ​ക്കു​ന്ന​തി​ന് ആം​ആ​ദ്മി പാ​ർ​ട്ടി​ക്ക് 100 കോ​ടി ന​ൽ​കി​യ​ത് ക​വി​ത കൂ​ടി നി​യ​ന്ത്രി​ക്കു​ന്ന സൗ​ത്ത് ഗ്രൂ​പ്പ് ആ​ണെ​ന്നാ​ണ് ഇ​ഡി ആ​രോ​പി​ക്കു​ന്ന​ത്. മ​ദ്യ​ന​യ അ​ഴി​മ​തി​ക്കേ​സി​ൽ ക​വി​ത​യു​ടെ ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റാ​യി​രു​ന്ന ബു​ച്ചി ബാ​ബു​വി​നെ സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

നേ​ര​ത്തേ, ഈ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​റി​ൽ സി​ബി​ഐ ക​വി​ത​യെ ചോ​ദ്യം ചെ​യ്തി​രു​ന്നു. ഡ​ൽ​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ ഉ​ൾ​പ്പെ​ടെ 14 പേ​ർ പ്ര​തി​ക​ളാ​യ കേ​സി​ൽ ക​വി​ത ഇ​ട​നി​ല​ക്കാ​രി​യാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നോ എ​ന്നാ​ണ് സി​ബി​ഐ അ​ന്വേ​ഷി​ക്കു​ന്ന​ത്.