ബ്ര​ഹ്മ​പു​രം തീ​പി​ടി​ത്തം; അ​ട്ടി​മ​റി​യി​ല്ലെ​ന്ന് ക​ള​ക്ട​ർ

10:06 PM Mar 08, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചി ബ്ര​ഹ്മ​പു​രം മാ​ലി​ന്യ​പ്ലാ​ന്‍റി​ലെ തീ​പി​ട​ത്ത​ത്തി​ൽ അ​ട്ടി​മ​റി സാ​ധ്യ​ത ത​ള്ളി ജി​ല്ലാ ക​ള​ക്ട​ർ ഡോ.​രേ​ണു രാ​ജ്. വി​ഷ​യ​ത്തെ​പ്പ​റ്റി ച​ർ​ച്ച ചെ​യ്യാ​ൻ മു​ഖ്യ​മ​ന്ത്രി വി​ളി​ച്ച ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് ക​ള​ക്ട​ർ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

മാ​ലി​ന്യ​ത്തി​ന്‍റെ രാ​സ​വി​ഘ​ട​ന പ്ര​ക്രി​യ​യാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നും അ​ന്ത​രീ​ക്ഷ താ​പ​വും മാ​ലി​ന്യ​ത്തി​ലെ ചൂ​ടും വ​ർ​ധി​ച്ച​ത് മൂ​ല​മാ​ണ് തീ​ക്ക​ന​ൽ അ​ണ​യാ​തെ ക​ത്തു​ന്ന​തെ​ന്നും ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി.

മാ​ർ​ച്ച് ര​ണ്ടി​നാ​ണ് പ്ലാ​ന്‍റി​ൽ തീ​പി​ടു​ത്തം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​തെ​ന്നും ഉ​ട​ൻ ത​ന്നെ തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചു​വെ​ന്നും ക​ള​ക്ട​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.