തിരുവനന്തപുരം: ആറ്റിങ്ങലിൽ ബസ് കാത്തുനിന്ന വിദ്യാർഥികൾക്കിടയിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി ഒരാൾ മരിച്ചു. 12 വിദ്യാർഥിനികൾക്ക് പരിക്കേറ്റു.
ആറ്റിങ്ങല്‍ കെടിസിടി കോളജിലെ വിദ്യാർഥിയായ ശ്രേഷ്ഠ എം. വിജയ് ആണ് മരിച്ചത്. വൈകിട്ട് മൂന്നിനാണ് അപകടം സംഭവിച്ചത്.
ദേശീയപാതയിൽ കൊല്ലം ഭാഗത്ത് നിന്നെത്തിയ കാർ, മണമ്പുർ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടമുണ്ടാക്കിയ കാറിന്റെ ഉടമ, ഡ്രൈവർ എന്നിവരെ കല്ലമ്പലം പോലീസ് കസ്റ്റഡിയിലെടുത്തു.
ആറ്റിങ്ങലിൽ കാർ ഇടിച്ചുകയറി വിദ്യാർഥിനി മരിച്ചു; 12 പേർക്ക് പരിക്ക്
05:22 PM Mar 08, 2023 | Deepika.com