കാ​യി​ക​വി​ദ്യാ​ഭ്യാ​സ​ന​യ​ത്തെ​ചൊ​ല്ലി മ​ന്ത്രി​സ​ഭ​യി​ല്‍ ഭി​ന്ന​ത; എ​തി​ര്‍​പ്പു​മാ​യി വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി

03:55 PM Mar 08, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കാ​യി​ക​വി​ദ്യാ​ഭ്യാ​സ​ന​യ​ത്തെ​ചൊ​ല്ലി മ​ന്ത്രി​സ​ഭ​യി​ല്‍ ഭി​ന്ന​ത. എ​ല്ലാ​വ​ര്‍​ക്കും കാ​യി​ക​വി​ദ്യാ​ഭ്യാ​സം എ​ന്ന നി​ല​യ്ക്ക് കാ​യി​ക​പ​ഠ​നം നി​ര്‍​ബ​ന്ധ​മാ​ക്കി​കൊ​ണ്ട് കാ​യി​ക​വ​കു​പ്പ് ത​യാ​റാ​ക്കി​യ ന​യ​ത്തെ​ചൊ​ല്ലി​യാ​ണ് മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ല്‍ ത​ര്‍​ക്ക​മു​ണ്ടാ​യ​ത്.

കാ​യി​ക​പ​ഠ​ത്തി​ന് പ്ര​ത്യേ​ക സി​ല​ബ​സും പ​രീ​ക്ഷ​യും വേ​ണ​മെ​ന്നാ​ണ് ആ​ലോ​ച​ന. ഈ ​പ​രീ​ക്ഷ​യു​ടെ ന​ട​ത്തി​പ്പ് കാ​യി​ക​വ​കു​പ്പ് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന നീ​ക്ക​ത്തോ​ടാ​ണ് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി എ​തി​ര്‍​പ്പ് പ്ര​ക​ടി​പ്പി​ച്ച​ത്.

പ​രീ​ക്ഷ ന​ട​ത്തി​പ്പ് പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മ​ല്ലേ എ​ന്ന് ശി​വ​ന്‍​കു​ട്ടി ചോ​ദി​ച്ചു. ഇ​ത് സം​ബ​ന്ധി​ച്ച് ഇ​നി​യും സം​ശ​ങ്ങ​ള്‍ ഉ​ണ്ടെ​ന്നും ശി​വ​ന്‍​കു​ട്ടി പ​റ​ഞ്ഞു.

ഇ​തോ​ടെ കൂ​ടു​ത​ല്‍ ച​ര്‍​ച്ച​യ്ക്കാ​യി ന​യം അം​ഗീ​ക​രി​ക്ക​ല്‍ മാ​റ്റി​വ​ച്ചു.