ഐ​എ​എ​സ് ത​ല​പ്പ​ത്ത് അ​ഴി​ച്ചു​പ​ണി; രേ​ണു രാ​ജി​നെ വ​യ​നാ​ട്ടി​ലേ​യ്ക്ക് സ്ഥ​ലം​മാ​റ്റി

04:08 PM Mar 08, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ഐ​എ​എ​സ് ത​ല​പ്പ​ത്ത് അ​ഴി​ച്ചു​പ​ണി​യു​മാ​യി സ​ര്‍​ക്കാ​ര്‍. വി​വി​ധ ജി​ല്ല​ക​ളി​ലെ ക​ള​ക്ട​റു​മാ​രെ സ്ഥ​ലം​മാ​റ്റി. എ​റ​ണാ​കു​ളം ജി​ല്ലാ ക​ള​ക്ട​ര്‍ രേ​ണു രാ​ജി​നെ വ​യ​നാ​ട്ടി​ലേ​യ്ക്ക് സ്ഥ​ലം​മാ​റ്റി.

ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ ഓ​ഫീ​സി​ല്‍ സ്‌​പെ​ഷ​ല്‍ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഉ​മേ​ഷ് എ​ന്‍.​എ​സ്.​കെ എ​റ​ണാ​കു​ളം ജി​ല്ലാ ക​ള​ക്ട​റാ​കും. തൃ​ശൂ​ര്‍ ക​ള​ക്ട​റാ​യ ഹ​രി​ത.​വി.​കു​മാ​റി​നെ ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​ര്‍ ആ​യി നി​യ​മി​ച്ചു. ആ​ല​പ്പു​ഴ ക​ള​ക്ട​ര്‍ വി.ആർ.കൃ​ഷ്ണ തേ​ജ​യെ തൃ​ശൂ​രി​ലേ​ക്കാ​ണ് മാ​റ്റി​യ​ത്.

സം​സ്ഥാ​ന​ത്ത് 2022ലെ ​മി​ക​ച്ച ക​ള​ക്ട​ര്‍​ക്കു​ള്ള അ​വാ​ര്‍​ഡ് നേ​ടി​യ എ.​ഗീ​ത​യെ കോ​ഴി​ക്കോ​ട്ടേ​യ്ക്കും സ്ഥ​ലം മാ​റ്റി. ഐ​ക്യം മി​ഷ​ന്‍റെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന സ്‌​നേ​ഹി​ല്‍ കു​മാ​ര്‍ സിം​ഗി​നെ ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ സ്റ്റേ​റ്റ് ഓ​ഫീ​സ​റാ​യും നി​യ​മി​ച്ചു.

ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ഡ​യ​റ​ക്ട​ര്‍ അ​നു കു​മാ​രി​ക്ക് ഐ​ടി മി​ഷ​ന്‍ ഡ​യ​റ​ക്ട​റു​ടെ അ​ധി​ക ചു​മ​ത​ല ന​ല്‍​കി. അ​നു​കു​മാ​രി​ക്ക് പ​ക​രം സ​ബ് ക​ള​ക്ട​ര്‍ അ​ശ്വ​തി ശ്രീ​നി​വാ​സ​ന് തി​രു​വ​ന​ന്ത​പു​രം വി​ക​സ​ന ക​മ്മീ​ഷ​ണ​റു​ടെ ചു​മ​ത​ല ന​ല്‍​കി.

ധ​ന​വ​കു​പ്പി​ല്‍ ഓ​ഫീ​സ​ര്‍ ഓ​ണ്‍ സ്‌​പെ​ഷ​ല്‍ ഡ്യൂ​ട്ടി​യി​ലു​ള്ള മൊ​ഹ​മ്മ​ദ് വൈ ​സ​ഫീ​റു​ള്ള​യ്ക്ക് ഇ-​ഹെ​ല്‍​ത്ത് പ്രൊ​ജ​ക്ട് ഡ​യ​റ​ക്ട​റു​ടെ അ​ധി​ക ചു​മ​ത​ല​യും ന​ല്‍​കി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വി​റ​ങ്ങി.