ജാ​ഥ​യ്ക്ക് ആ​ളി​ല്ലാ​ത്ത​ത് മൈ​ക്ക് ന​ന്ന​ല്ലാ​ത്ത​ത് കൊ​ണ്ട​ല്ല: എം.​വി ഗോ​വി​ന്ദ​നെ​തി​രെ കെ.​എം.​ഷാ​ജി

04:47 PM Mar 08, 2023 | Deepika.com
കാ​സ​ര്‍​ഗോ​ഡ്: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം ​വി ഗോ​വി​ന്ദ​ന്‍ ന​യി​ക്കു​ന്ന ജ​ന​കീ​യ പ്ര​തി​രോ​ധ ജാ​ഥ​യ്‌​ക്കെ​തി​രെ പ​രി​ഹാ​സ​വു​മാ​യി മു​സ്ലീം ലീ​ഗ് നേ​താ​വ് കെ.​എം.​ഷാ​ജി. ജാ​ഥ​യ്ക്ക് ആ​ള് വ​രാ​ത്ത​തി​ന് മൈ​ക്ക് ഓ​പ്പ​റേ​റ്റ​റോ​ട് ദേ​ഷ്യ​പ്പെ​ട്ടി​ട്ട് എ​ന്തു കാ​ര്യ​മെ​ന്ന് ഷാ​ജി ചോ​ദി​ച്ചു.

സി​പി​എം ജാ​ഥ​യി​ല്‍ പ്ര​സം​ഗി​ക്കു​ന്ന​തി​നി​ടെ എം.​വി.​ഗോ​വി​ന്ദ​ന്‍ മൈ​ക്ക് ഓ​പ്പ​റേ​റ്റ​റെ ശ​കാ​രി​ച്ച സം​ഭ​വം വി​വാ​ദ​മാ​യി​രു​ന്നു. ഇ​തി​നെ​തി​രെ​യാ​ണ് ഷാ​ജി രൂ​ക്ഷ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ച​ത്.

ഗോ​വി​ന്ദ​ന്‍ മാ​ഷ് വി​ചാ​രി​ച്ച​ത് ആ​ള്‍​ക്കാ​ര് കൂ​ടു​ന്ന​ത് മൈ​ക്ക് ന​ന്നാ​യ​തു​കൊ​ണ്ട് ആ​ണെ​ന്നാ​ണ്, പ​റ​യു​ന്ന​വ​നും അ​വ​ന്റെ പാ​ര്‍​ട്ടി​യും ന​ല്ല​താ​യ​തു​കൊ​ണ്ടാ​ണ് കേ​ള്‍​ക്കാ​ന്‍ ആ​ള് കൂ​ടു​ന്ന​ത്. പാ​ര്‍​ട്ടി പ​രി​പാ​ടി​ക്ക് ആ​ളു വ​രാ​ത്ത​തി​ന് മൈ​ക്കി​നെ മോ​ശ​മാ​ക്കി​യി​ട്ട് വ​ല്ല കാ​ര്യ​വു​മു​ണ്ടോ എ​ന്നും ഷാ​ജി ചോ​ദി​ച്ചു.

പി​ണ​റാ​യി വി​ജ​യ​ന് ശേ​ഷം സി​പി​എ​മ്മി​ല്‍ ഇ​ങ്ങ​നെ ഒ​രു പോ​ക്കി​രി​യു​ണ്ടെ​ന്ന കാ​ര്യം ഇ​പ്പോ​ള്‍ വ്യ​ക്ത​മാ​യി. നാ​ട്ടു​കാ​ര് പ്ര​സം​ഗം കേ​ള്‍​ക്കാ​ന്‍ വ​രാ​ത്ത​ത് മൈ​ക്ക് ന​ന്ന​ല്ലാ​ത്ത​തു​കൊ​ണ്ട​ല്ല, നി​ങ്ങ​ള് ശ​രി​യ​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണെ​ന്നും ഷാ​ജി പ​റ​ഞ്ഞു.

ഒ​രു തൊ​ഴി​ലാ​ളി​യ​ല്ലേ അ​ത്? നി​ങ്ങ​ള്‍ തൊ​ഴി​ലാ​ളി​പ്പാ​ര്‍​ട്ടി​യ​ല്ലേ? ആ ​ബോ​ഡി ലാം​ഗ്വേ​ജ് ക​ണ്ടോ നി​ങ്ങ​ള്? ചെ​റു​പ്പ​ക്കാ​ര​നാ​യ ആ ​മൈ​ക്ക് ഓ​പ്പ​റേ​റ്റ​റോ​ട് പെ​രു​മാ​റു​ന്ന രീ​തി? എ​ന്തൊ​രു ധി​ക്കാ​രം. എ​ന്തൊ​രു പു​ച്ഛം. അ​വ​രു​ടെ പ​ണി​യെ​ടു​ത്ത​ല്ലേ ജീ​വി​ക്കു​ന്ന​ത്? ഔ​ദാ​ര്യ​മൊ​ന്നു​മ​ല്ല​ല്ലോ?

സ​ത്യം പ​റ​ഞ്ഞാ​ല്‍ പ​രി​പാ​ടി ക​ഴി​ഞ്ഞ് നി​ങ്ങ​ള്‍ അ​വ​ര്‍​ക്ക് പൈ​സ പോ​ലും കൊ​ടു​ക്കി​ല്ല. ലോ​ക്ക​ല്‍ ക​മ്മി​റ്റി സ​ഖാ​വ് ആ ​പൈ​സ കീ​ശേ​ലി​ട്ടി​ട്ട് അ​വ​നെ പേ​ടി​പ്പി​ക്കും. നി​ന​ക്ക് മൈ​ക്കു​മാ​യി​ട്ട് ന​ട​ക്ക​ണേ​ല്‍ പൈ​സ വേ​ണ്ടാ​ന്ന് പ​റ​യാ​ന്‍ പ​റ​യും- ഷാ​ജി പ​റ​ഞ്ഞു

ഒ​രു മു​ത​ലാ​ളി പോ​ലും കാ​ണി​ക്കാ​ത്ത വൃ​ത്തി​കെ​ട്ട ഈ​ര്‍​ഷ്യ​യും ദേ​ഷ്യ​വും കു​ടി​പ്പ​ക​യു​മാ​ണ് ആ ​ചെ​റു​പ്പ​ക്കാ​ര​നോ​ട് നി​ങ്ങ​ള്‍ കാ​ണി​ച്ച​തെ​ന്നും ഷാ​ജി വി​മ​ര്‍​ശി​ച്ചു.