മെക്സിക്കോ സിറ്റി: കഴിഞ്ഞയാഴ്ച മെക്സിക്കോയിൽ തോക്കിന് മുനയിൽ തട്ടിക്കൊണ്ടുപോയ നാല് യുഎസ് പൗരന്മാരിൽ രണ്ടുപേരെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മറ്റ് രണ്ട് പേരെ ജീവനോടെ കണ്ടെത്തി. ഇതില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും മെക്സിക്കന്‍ ഉന്നത ഉദ്യോഗസ്ഥന് അറിയിച്ചു.
വടക്കുകിഴക്കൻ സംസ്ഥാനമായ തമൗലിപാസിലെ മാറ്റമോറോസ് നഗരത്തിലേക്ക് വാഹനത്തിൽ യാത്ര ചെയ്യവേയാണ് ആയുധധാരികൾ യുഎസ് പൗരന്മാരെ തട്ടിക്കൊണ്ടുപോയത്. രണ്ടു പുരുഷന്മാരാണ് മരിച്ചത്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായും നാട്ടിലേക്ക് കൊണ്ടുപോകുന്നതായും യുഎസ് അധികൃതർ അറിയിച്ചു.
ജീവനോടെ രക്ഷപെട്ട ഒരു പുരുഷനെയും സ്ത്രീയേയും യുഎസ് കോൺസുലേറ്റിന്റെ സഹകരണത്തോടെ ചൊവ്വാഴ്ച യുഎസിലേക്ക് എത്തിച്ചതായി തമൗലിപാസ് അറ്റോർണി ജനറൽ ഇർവിംഗ് ബാരിയോസ് മോജിക്ക ട്വീറ്റ് ചെയ്തു.
മെക്സിക്കോയിൽ ആയുധധാരികൾ തട്ടിക്കൊണ്ടുപോയ രണ്ടു യുഎസ് പൗരന്മാർ മരിച്ച നിലയിൽ
11:00 AM Mar 08, 2023 | Deepika.com