ക​ള്ള​പ്പ​ണ​ക്കേ​സ്; തൃ​ണ​മൂ​ൽ നേ​താ​വ് ഇ​ഡി ക​സ്റ്റ​ഡി​യി​ൽ

11:00 AM Mar 08, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: ബം​ഗാ​ളി​ൽ പ​ശു​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് അ​നു​ബ്ര​ത മൊ​ണ്ട​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ(​ഇ​ഡി) ക​സ്റ്റ​ഡി​യി​ൽ. ഡ​ൽ​ഹി കോ​ട​തി​യാ​ണ് മാ​ർ​ച്ച് 10 വ​രെ അ​നു​ബ്ര​ത​യെ ക​സ്റ്റ​ഡി​യി​ൽ വി​ട്ട​ത്.

ഇ​യാ​ളെ 14 ദി​വ​സ​ത്തെ ക​സ്റ്റ​ഡി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട് ഇ​ഡി സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് അ​ർ​ധ​രാ​ത്രി കോ​ട​തി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. പ്ര​തി​യെ ചോ​ദ്യം ചെ​യ്യേ​ണ്ട​തു​ണ്ടെ​ന്ന് ഇ​ഡി ഹ​ർ​ജി​യി​ലൂ​ടെ കോ​ട​തി​യെ അ​റി​യി​ച്ചു.

പ​ശ്ചി​മ ബം​ഗാ​ളി​ലെ ജോ​ക്ക-​ഇ​എ​സ്‌​ഐ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു അ​നു​ബ്ര​ത. ഇ​ദ്ദേ​ഹ​ത്തെ ഡ​ൽ​ഹി​യി​ലേ​ക്ക്കൊ​ണ്ടു​പോ​കാ​മെ​ന്നും ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​ണെ​ന്നും ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ഇ​ഡി അ​നു​ബ്ര​ത​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ ബി​ർ​ഭും ജി​ല്ലാ പ്ര​സി​ഡ​ന്‍റും പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യു​ടെ അ​ടു​ത്ത അ​നു​യാ​യി​യു​മാ​യ മൊ​ണ്ട​ലി​നെ അ​ഴി​മ​തി​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​ബി​ഐ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.