മനാമ: ഒടിപി നമ്പർ ചോർത്തി പണം തട്ടിയെടുത്ത സംഭവത്തിൽ ബെഹ്റിനിൽ നാലു ഏഷ്യക്കാർ അറസ്റ്റിൽ. ബാങ്കിൽ നിന്നും സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ഉള്ളവരാണെന്ന് പറഞ്ഞ് ഫോണിൽ വിളിച്ചാണു രഹസ്യ വിവരങ്ങൾ ചോർത്തിയത്.
ഫോണിലേക്ക് വന്ന നമ്പരും പണം നിക്ഷേപിക്കപ്പെട്ട ബാങ്ക് അക്കൗണ്ട് നമ്പരും കേന്ദ്രീകരിച്ച് ആന്റി ഇക്കണോമിക് ക്രൈം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. തട്ടിപ്പിനുപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങളും ഇവരിൽനിന്ന് കണ്ടെടുത്തു.
അജ്ഞാത നമ്പരിൽ നിന്ന് കോളുകൾ ലഭിച്ച് തട്ടിപ്പിനിരയായ നിരവധി പേരുടെ പരാതി ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റിക്ക് ലഭിച്ചിരുന്നു.
ഒടിപി നമ്പർ ചോർത്തി പണം തട്ടിപ്പ്: നാലു ഏഷ്യക്കാർ അറസ്റ്റിൽ
11:02 AM Mar 08, 2023 | Deepika.com