നേ​പ്പാ​ളി​ൽ ജീ​പ്പ് പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞു; ഇ​ന്ത്യ​ക്കാ​രി മ​രി​ച്ചു

11:02 AM Mar 08, 2023 | Deepika.com
കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ൽ ജീ​പ്പ് പു​ഴ​യി​ലേ​ക്കു മ​റി​ഞ്ഞ് ഇ​ന്ത്യ​ൻ തീ​ർ​ഥാ​ട​ക മ​രി​ച്ചു. എ​ട്ടു ഇ​ന്ത്യ​ക്കാ​ർ അ​ട​ക്കം ഒ​മ്പ​തു പേ​ർ​ക്കു പ​രി​ക്കേ​റ്റു.

ദു​ൻ​ഗ്രി​യി​ലെ ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​നാ​യെ​ത്തി​യ ഉ​ത്ത​രാ​ഖ​ണ്ഡ് സ്വ​ദേ​ശി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ച ജീ​പ്പ് സൗ​ദു​ർ​പ​ശ്ചി​മ​യി​ലെ ലാ​സ്കു​ഖോ​ല ന​ദി​യി​ലേ​ക്കു പ​തി​ക്കു​ക​യാ​യി​രു​ന്നു.

ഉ​ത്ത​രാ​ഖ​ണ്ഡ് സ്വ​ദേ​ശി കാ​ളി​ദേ​വി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പ​രി​ക്കേ​റ്റ​വ​രി​ൽ നേ​പ്പാ​ൾ സ്വ​ദേ​ശി​യാ​യ ജീ​പ്പ് ഡ്രൈ​വ​റും ഉ​ണ്ട്.