ബംഗളൂരു: കർണാടകയിൽ മുന്നു മുൻ ബിജെപി എംഎൽഎമാർ കോൺഗ്രസിൽ ചേർന്നു. ചാമരാജ് ജില്ലയിലെ കൊല്ലഗൽ എംഎൽഎയായിരുന്ന ജി.എൻ. നഞ്ചുണ്ട സ്വാമി, ദൊഡബല്ലാപുര മുൻ എംഎൽഎ നരസിംഹ സ്വാമി, വിജയപുര മുൻ എംഎൽഎ മനോഹരൻ ജ്ഞാനപുര എന്നിവരാണു കോൺഗ്രസിൽ ചേർന്നത്.
ബംഗളൂരുവിലെ കോൺഗ്രസ് ആസ്ഥാനത്ത് പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ, പിസിസി അധ്യക്ഷൻ ഡി.കെ. ശിവകുമാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മൂന്ന് മുൻ എംഎൽഎമാരും കോൺഗ്രസ് അംഗത്വമെടുത്തത്. ബിജെപി എസ്സി മോർച്ച വൈസ് പ്രസിഡന്റായിരുന്ന നഞ്ചുണ്ടസ്വാമി കൊല്ലഗൽ മേഖലയിൽ വൻ സ്വാധീനമുള്ള നേതാവാണ്.
കർണാടകയിൽ മൂന്നു മുൻ ബിജെപി എംഎൽഎമാർ കോൺഗ്രസിൽ
03:58 AM Mar 08, 2023 | Deepika.com