മുംബൈ: മഹാരാഷ്ട്രയില്‍ ഭാര്യയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. താനെ ജില്ലയിലാണ് സംഭവം. 40കാരനാണ് അറസ്റ്റിലായത്.
നള സൊപാരയിലെ വീട്ടില്‍ നിന്നും തന്നെ പുറത്താക്കാന്‍ ഭര്‍ത്താവ് ശ്രമിച്ചുവെന്നും എന്നാല്‍ താന്‍ സമ്മതിക്കാതിരുന്നതിനെ തുടര്‍ന്ന് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി തന്നെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്നും ഇവര്‍ പോലീസിന് മൊഴി നല്കി.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
ഭാര്യയെ തീകൊളുത്തി കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ
02:25 AM Mar 08, 2023 | Deepika.com