മും​ബൈ​യി​ൽ 29 കോ​ടി രൂ​പ​യു​ടെ ല​ഹ​രി​മ​രു​ന്ന് പി​ടി​കൂ​ടി

11:45 PM Mar 07, 2023 | Deepika.com
മും​ബൈ: അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ 29.76 കോ​ടി രൂ​പ മൂ​ല്യം വ​രു​ന്ന ല​ഹ​രി​മ​രു​ന്നു​മാ​യി ര​ണ്ട് നൈ​ജീ​രി​യ​ൻ പൗ​ര​ന്മാ​ർ പി​ടി​യി​ലാ​യി.

വ​യ​റ്റി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ച്ച 167 ക്യാ​പ്സൂ​ളു​ക​ളാ​ണ് പി​ടി​കൂ​ടി​യ​ത്. 2.97 കി​ലോ​ഗ്രാം കൊ​ക്കെ​യ്ൻ ഒ​ളി​പ്പി​ച്ച ക്യാ​പ്സൂ​ളു​ക​ൾ മൂ​ന്ന് ദി​വ​സ​മെ​ടു​ത്താ​ണ് ഇ​വ​ർ വി​ഴു​ങ്ങി​ത്തീ​ർ​ത്ത​ത്.

റ​വ​ന്യൂ ഇ​ന്‍റ്ലി​ജ​ൻ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.