വെ​സ്റ്റ് ബാ​ങ്കി​ൽ ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം; ആ​റ് പ​ല​സ്തീ​നി​ക​ൾ മ​രി​ച്ചു

10:17 PM Mar 07, 2023 | Deepika.com
ടെ​ൽ അ​വീ​വ്: വെ​സ്റ്റ് ബാ​ങ്കി​ൽ ഇ​സ്ര​യേ​ൽ സേ​ന ന​ട​ത്തി​യ റെ​യ്ഡി​നി​ടെ ആ​റ് പ​ല​സ്തീ​നി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. 11 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ര​ണ്ട് പേ​രു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​ണ്.

ജെ​നി​ൻ ന​ഗ​ര​ത്തി​ലെ അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ന് സ​മീ​പ​ത്താ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. പ്ര​ദേ​ശ​ത്തെ ഒ​രു വീ​ട് ഇ​സ്ര​യേ​ലി ആ​ക്ര​മ​ണ​ത്തി​ൽ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

ഹു​വാ​ര പ​ട്ട​ണ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം ര​ണ്ട് ഇ​സ്ര​യേ​ലി പൗ​ര​ന്മാ​രെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഘ​ത്തി​ൽ​പ്പെ​ട്ട​വ​രെ തെ​ര​ഞ്ഞാ​ണ് ഇ​സ്ര​യേ​ലി സേ​ന ജെനിനിൽ റെ​യ്ഡ് ന​ട​ത്തി​യ​ത്. ഇ​സ്ര​യേ​ലി യു​വാ​ക്ക​ളെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളി​ലൊ​രാ​ളെ റെ​യ്ഡി​നി​ടെ വ​ധി​ച്ച​താ​യി സേ​ന അ​റി​യി​ച്ചു.